The City That Never Sleeps

Issues


  • ആശംസകൾ അജി സർ

    സമയമാപിനിയുടെ വട്ടവും ഒപ്പ് പട്ടികയുടെ ചതുരങ്ങളും പുതു തലമുറ പഞ്ചിംഗ് യന്ത്രത്തിലെ വിരലടയാളങ്ങളുമൊക്കെയുള്ള നിർബന്ധമായിരുന്ന ഔദ്യോഗിക ജീവിതത്തിന്റെ അവസാന വർഷത്തിലെ അവസാന ദിനം ഒപ്പിട്ടവസാനിപ്പിക്കുന്നു. പ്രിയ അജി സാർ, ഇനി വട്ടത്തിലും ചതുരത്തിലുമൊതുക്കാനാവാത്ത സൗഹൃദം കൊണ്ട് താങ്കൾ എല്ലാവരുടെയും ഹൃദയത്തിൽ പതിച്ച മായാത്ത ഒരൊപ്പ് എന്നുമുണ്ടാകും.

  • STATE KALOLSAVAM 2023-24 @ KOLLAM

    കൊല്ലത്തു വച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് വാണിയംകുളം TRK HSS. മത്സരിച്ച എല്ലാ ഇനങ്ങളിലും A ഗ്രേഡ് കരസ്ഥമാക്കി, പാലക്കാടൻ മുന്നേറ്റത്തിന് കരുത്തേകി. സംഘഗാനം, തിരുവാതിര, കഥാപ്രസംഗം, കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളിൽ മത്സരിച്ച്, പാലക്കാട് ജില്ലക്കായി 25 പോയിന്റുകൾ നേടി.മത്സരിച്ച നാല് ഇനങ്ങളിലും A ഗ്രേഡ് നേടിയ ശ്വേത യു നമ്പ്യാർ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. സംഘഗാനം, തിരുവാതിര, ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം എന്നീ ഇനങ്ങളിൽ മത്സരിച്ചാണ്…